Site iconSite icon Janayugom Online

അഫ്ഗാനിസ്താനിൽ പാകിസ്താൻ ബോംബ് ആക്രമണം; 9 കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി താലിബാൻ ആറിയിച്ചു. അഫ്ഗാനിസ്താനിലെ തെക്കുകിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു വീടിന് നേരെയാണ് പാകിസ്ഥാൻ സൈന്യം ബോംബ് വർഷിച്ചതെന്നാണ് താലിബാൻ പറയുന്നത്. ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ രാത്രിയാണ് ആക്രമണം നടന്നതെന്ന് താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയുമാണ് ഉള്ളത്. കുനാർ, പക്തിക എന്നീ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള മറ്റ് വ്യോമാക്രമണങ്ങളിൽ നാല് സാധാരണക്കാർക്ക് കൂടി പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version