വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി പാകിസ്ഥാനിലേക്ക് അയച്ച സാമഗ്രികള്‍ തന്നെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ച് പാകിസ്ഥാന്‍.
പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധച്ച് വാർത്തകൾ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഭൂകമ്പമുണ്ടായ തുർക്കിയിലേക്ക് പാകിസ്ഥാന്‍ രൂപം മാറ്റി അയച്ചെന്ന് പാക്ക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് വെളിപ്പെടുത്തി. പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുർക്കിയിലേക്ക് സി–130 വിമാനത്തിലാണ് പാകിസ്ഥാന്‍ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും അയച്ചത്.
തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാകിസ്ഥാന്‍ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്ന സമയത്താണ് പാകിസ്താന് കനത്ത നാണക്കേടായി വാര്‍ത്ത പുറത്ത് വരുന്നത്.
English Summary;Pakistan has returned the relief goods sent by Turkey to the earthquake victims
You may also like this video