ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിലാണ് ഷഹബാസ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തിലൂടെ ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം നേടാനാകും. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു.
ക്രിയാത്മകമായ ഇടപെടല്‍ ആഗ്രഹിക്കുന്നുവെന്ന് കത്തിന് നരേന്ദ്ര മോഡി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.ഇരു രാജ്യങ്ങളും ഹൈക്കമ്മീഷനുകളുടെ എണ്ണം കുറച്ചു. നിലവില്‍ ഇരു തലസ്ഥാനത്തും മുഴുവന്‍ സമയ ഹൈക്കമ്മിഷണര്‍മാരില്ല.
English Summary:Pakistan hopes for peaceful relations with India
You may also like this video