Site iconSite icon Janayugom Online

ഇന്ത്യക്ക് നോട്ടീസ് നല്‍കാന്‍ പാകിസ്ഥാന്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെതിരെ ഇന്ത്യയ്ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കാനൊരുങ്ങി പാകിസ്ഥാൻ. വിദേശകാര്യ, നിയമ, ജലവിഭവ മന്ത്രാലയങ്ങൾ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി. ഇന്ത്യയുടേത് ഏകപക്ഷീയ നടപടിയാണെന്നും കരാർ റദ്ദാക്കിയതിന് വ്യക്തമായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുമെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു. 

26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീജല കരാര്‍ റദ്ദാക്കിക്കൊണ്ട് ഇന്ത്യ ഉത്തരവിറക്കിയത്. 1960 സെപ്റ്റംബർ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെയ്ക്കുന്നത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാർ കറാച്ചിയില്‍ വച്ചാണ് ഒപ്പിട്ടത

Exit mobile version