സാമ്പത്തിക അടിയന്തരാവസ്ഥ നേരിടാന്‍ ചെലവ് ചുരുക്കല്‍ നയം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കലും, ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുമാണ് ചെലവ് ചുരുക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഫണ്ടുകളിലെ ദൗര്‍ലഭ്യവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ശമ്പളവിതരണത്തിലടക്കം തടസങ്ങള്‍ സൃഷ്ടിച്ചേക്കും എന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നതെന്ന് പാകിസ്ഥാന്‍ കാബിനറ്റ് പറഞ്ഞു.
ഔദ്യോഗിക വാഹനങ്ങള്‍ക്ക് പ്രതിമാസം 120 ലിറ്റര്‍ പെട്രോള്‍ മാത്രമേ നല്‍കൂ. നഗരത്തിന് പുറത്ത് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന രണ്ട് തരം യാത്രാഅലവന്‍സ് ഒറ്റത്തവണയാക്കി ചുരുക്കിയതും സ്ഥിരം ജീവനക്കാരുടെ അവധി റദ്ദാക്കിയതും ചെലവ് ചുരുക്കല്‍ നയത്തില്‍ ഉള്‍പ്പെടും.
നിയമങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം പിടിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമ്പദ്ഘടന പണപ്പെരുപ്പവും രൂപയുടെ ഇടിവും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ചെലവ് ചുരുക്കല്‍ നയപ്രഖ്യാപനം.
English Summary:Pakistan with austerity policy to face economic emergency
You may also like this video