March 21, 2023 Tuesday

Related news

March 6, 2023
February 25, 2023
February 22, 2023
February 19, 2023
February 12, 2023
February 12, 2023
February 5, 2023
February 1, 2023
January 30, 2023
January 30, 2023

സാമ്പത്തിക അടിയന്തരാവസ്ഥ നേരിടാന്‍ ചെലവ് ചുരുക്കല്‍ നയവുമായി പാകിസ്ഥാന്‍

Janayugom Webdesk
ഇസ്ലാമാബാദ്
December 26, 2022 8:19 pm

സാമ്പത്തിക അടിയന്തരാവസ്ഥ നേരിടാന്‍ ചെലവ് ചുരുക്കല്‍ നയം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കലും, ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുമാണ് ചെലവ് ചുരുക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഫണ്ടുകളിലെ ദൗര്‍ലഭ്യവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ശമ്പളവിതരണത്തിലടക്കം തടസങ്ങള്‍ സൃഷ്ടിച്ചേക്കും എന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നതെന്ന് പാകിസ്ഥാന്‍ കാബിനറ്റ് പറഞ്ഞു. 

ഔദ്യോഗിക വാഹനങ്ങള്‍ക്ക് പ്രതിമാസം 120 ലിറ്റര്‍ പെട്രോള്‍ മാത്രമേ നല്‍കൂ. നഗരത്തിന് പുറത്ത് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന രണ്ട് തരം യാത്രാഅലവന്‍സ് ഒറ്റത്തവണയാക്കി ചുരുക്കിയതും സ്ഥിരം ജീവനക്കാരുടെ അവധി റദ്ദാക്കിയതും ചെലവ് ചുരുക്കല്‍ നയത്തില്‍ ഉള്‍പ്പെടും.

നിയമങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം പിടിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമ്പദ്ഘടന പണപ്പെരുപ്പവും രൂപയുടെ ഇടിവും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ചെലവ് ചുരുക്കല്‍ നയപ്രഖ്യാപനം. 

Eng­lish Summary:Pakistan with aus­ter­i­ty pol­i­cy to face eco­nom­ic emergency
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.