Site iconSite icon Janayugom Online

പാകിസ്ഥാന്റെ ഭീകരവാദ ചായ്‌വിനുള്ള തെളിവ് പുറത്ത്: താലിബാന്‍ വക്താവിന് ചുംബനം കൈമാറി പാക് ജേണലിസ്റ്റ്, വീഡിയോ വൈറലാകുന്നു

kisskiss

തീവ്രവാദത്തെ പ്രതോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാട് വ്യക്തമാക്കി, പാക് മാധ്യമ പ്രവര്‍ത്തകന്റെ ചുംബനം. സമൂഹമാധ്യമത്തിലൂടെ സംസാരിക്കവെയാണ് പാകിസ്ഥാനിലുള്ള മാധ്യമപ്രവര്‍ത്തകന്‍ താലിബാന്‍ വക്താവിന് ചുംബനം കൈമാറിയത്. സൗഹൃദ സംഭാഷണത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഫറൂഖി ജമീലും താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീനും. നന്ദി ഷഹീന്‍ ഭായ് (ശുക്‌രിയ ഷഹീന്‍ ഭായ്) എന്ന് പറഞ്ഞുകൊണ്ട് തന്റെ കൈകളില്‍ ചുംബിച്ച് വീഡിയോ കോളിലൂടെ അത് സുഹെയ്‌ലിന് കൈമാറുകയും ചെയ്തു.

തനിക്ക് താലിബാനിലേക്ക് വരണമെന്നും താലിബാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേരിട്ടുകാണണമെന്നും ജമീല്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. സ്വകാര്യ സംഭാഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന് പിന്നാലെ ഇത് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ടിക്ടോക് വേര്‍ഷനും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ വെല്ലുവിളിയിലായിരിക്കെയാണ് പാകിസ്ഥാന്റെ താലിബാന്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Pak­istani jour­nal­ist hands over kiss to Tal­iban spokesman, video goes viral

You may like this video also

Exit mobile version