Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരൻറെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് പാക് ഉദ്യോഗസ്ഥർ

പാക് സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ട് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ , ഇന്ത്യൻ സായുധ സേന മുരിദ്‌കെയിലെ ലഷ്‌കർ-ഇ‑തൊയ്ബ (എൽഇടി)യുടെ മർകസ് തായിബ, ബഹാവൽപൂരിലെ ജെയ്‌ഷെ-ഇ‑മുഹമ്മദിന്റെ (ജെഎം) മർകസ് സുബ്ഹാൻ അല്ലാഹ്, സിയാൽകോട്ടിലെ ഹിസ്ബുൾ മുജാഹിദീന്റെ മെഹ്മൂന ജോയ ഫെസിലിറ്റി എന്നിവയുൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിരുന്നു.

മുരിദ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് അമേരിക്ക പ്രത്യേകമായി ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ ഇ തൊയ്ബ കമാൻഡറായ അബ്ദുൾ റൗഫാണെന്ന് ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നിവിടങ്ങളിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഞായറാഴ്ച സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

പാകിസ്ഥാൻ സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധം തുറന്നുകാട്ടിക്കൊണ്ട്, ലെഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബീർ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രവും ഉദ്യോഗസ്ഥർ പുറത്തുവിട്ടു.

ചിത്രത്തിൽ പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥനായ ഉസ്മാൻ അൻവറും രാഷ്ട്രീയക്കാരനായ മാലിക് സൊഹൈബ് അഹമ്മദും പ്രാർത്ഥന നടത്തുന്നതും കാണാൻ കഴിയുന്നുണ്ട്. പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം നടത്തിയത്, തീവ്രവാദികളുടെ ശവപ്പെട്ടികളിൽ പാകിസ്ഥാൻ പതാക പുതപ്പിച്ചു.

Exit mobile version