ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാന്റെ വിമാനത്താവളം തകർന്നു. വെടിനിർത്തൽ തീരുമാനത്തിന് ശേഷം ഇന്നലെ രാത്രി പാകിസ്ഥാൻ അക്രമം തുടർന്നപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വിമാനത്താവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ് സ്ഥിരീകരിച്ചത്.
പാക്-യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളമാണിത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയൽ ലോഞ്ച് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി.

