പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയായ അജ്ഞാതനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അക്രമിയെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

