Site iconSite icon Janayugom Online

പാലക്കാട് സര്‍വ്വകക്ഷിയോഗം നാളെ: നിലപാട് വ്യക്തമാക്കാതെ എസ്ഡിപിഐയും ബിജെപിയും

Palakkad murderPalakkad murder

രണ്ട് തുടര്‍ കൊലപാതകങ്ങളുടെ സാഹചര്യത്തില്‍ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാളെ വൈകിട്ട് സര്‍വ്വകക്ഷിയോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊലപാതകങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുമെങ്കിലും  ശ്രീനിവാസന്റെ സംസ്‌ക്കാരത്തിന് ഇളവു നല്‍കിയിട്ടുണ്ട്. നാളെ (ഏപ്രില്‍ 18) വൈകീട്ട് 3.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാകളെ ജില്ലാ കലക്ടര്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഇരു വിഭാഗവും പങ്കെടുക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.  എന്നാല്‍ ബിജെപിയും എസ്ഡിപിഐയും ഇതുവരെ മറുപടി നല്‍കിയിട്ടില്ല ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം ചെര്‍ന്നു, ഐജി, എസ്പി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗംഅന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനമാണ് മുഖ്യ ചര്‍ച്ച. വിഷുദിനത്തില്‍ ദിവസം ഉച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ എ സുബൈറും ഇന്നലെ ഉച്ചയ്ക്ക് ഇരുചക്രവാഹന വില്‍പ്പന നടത്തിവന്നിരുന്ന മുന്‍ ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Eng­lish Sum­ma­ry: Palakkad all-par­ty meet­ing tomor­row: SDPI and BJP with­out mak­ing their stand clear

You may like this video also

Exit mobile version