Site iconSite icon Janayugom Online

പാലക്കാട്ട് വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍

പാലക്കാട്ട് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരും ഓട്ടൂര്‍ക്കാട്ടാണ് സംഭവം. മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം ലിവിങ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു.

ചോരയില്‍ മുങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ മക്കളില്‍ ഒരാളായ സനില്‍ ഇന്നലെ വീട്ടിലുണ്ടായിരുന്നതായും ഇന്ന് കാണാനില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

eng­lish sum­ma­ry; Palakkad: An elder­ly cou­ple was found dead inside their house

you may also like this video;

Exit mobile version