പാലക്കാട് പട്ടാമ്പി പുലാമന്തോള്‍ പാതയില്‍ വാഹനാപകടം. പുതിയ റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരക്കുളം കോക്കൂര്‍ മാളിയേക്കല്‍ സജ്‌ന(43)യാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് അഷ്‌റഫ്,ഉമ്മ ആയിഷ എന്നിവരെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.