Site icon Janayugom Online

പാലക്കാട് ഭക്ഷ്യവിഷബാധ; കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഷിഗല്ല

പാലക്കാട് രണ്ടിടത്ത് ഷിഗല്ല സ്ഥിരീകരിച്ചു. ലക്കിടിപേരൂരിലും അലനല്ലൂരിലുമാണ് ഭഷ്യവിഷബാധയേറ്റത്. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോളാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. 

വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

Eng­lish Summary:Palakkad food poi­son­ing; Shigel­la for three peo­ple, includ­ing a child
You may also like this video

Exit mobile version