Site iconSite icon Janayugom Online

പാലക്കാട് വിധിയെഴുത്ത്; നഗരപ്രദേശങ്ങളിൽ വോട്ടിങ് ശതമാനത്തിൽ കുറവ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് മന്ദഗതിയിൽ. നഗരപ്രദേശങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ് ആണ് ഉച്ചവരെ രേഖപ്പെടുത്തിയത് . ഗ്രാമ പ്രദേശങ്ങളിൽ പോളിങ് നിലവാരം ഉയരുന്നുണ്ട്. ഉച്ചക്ക് 12.45 മണി വരെ 34.60 ശതമാനമാണ് പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-35.43 ശതമാനം, പിരായിരി-36.41 ശതമാനം, മാത്തൂർ‑35.48 ശതമാനം, കണ്ണാടി ‑34.56 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം. 

അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റിൽ തകരാർ കണ്ടെത്തി. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നൽകിയത്.ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. 

സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിര ദൃശ്യമായിരുന്നു.പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി ഉയർന്നു. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽഡിഎഫ് ഏജന്റ് പരാതി ഉന്നയിച്ചത്. പിരായിരി ജിഎൽപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 184 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇതിൽ 1,00,290 പേർ സ്ത്രീകളാണ്. 

Exit mobile version