പാലക്കാട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പട്ടാമ്പി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേയ്ക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.
പാലക്കാട് വൻ ലഹരിവേട്ട; 600 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ

