Site iconSite icon Janayugom Online

ശ്രീനിവാസൻ വധക്കേസ്; പ്രതികളായ എസ്‍ ഡി പി ഐ പ്രവർത്തകർക്ക് ജാമ്യം

ആര്‍ എസ് എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 10 എസ്‍ ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവധിച്ചു. കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച് ജംഷീർ, ബി ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീൻ, അബ്ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫർ എന്നിവര്‍ക്കാണ് കോടതി ജാമ്യം നൽകിയത്.

നേരത്തെ എൻ ഐ എ പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളായ 17 പി എഫ് ഐ പ്രവർത്തകർക്ക് മുമ്പ് ഹൈകോടതി ജാമ്യം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. 

Exit mobile version