Site iconSite icon Janayugom Online

പാൻ കാർഡ്-ആധാർ ബന്ധിപ്പിക്കലിന്റെ മറവിൽ ചൂഷണം

പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം ബന്ധിപ്പിക്കണമെന്ന സമയപരിധിയുടെ മറവിൽ വൻ ചൂഷണം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ആയിരം രൂപ പിഴ തുകയ്ക്ക് പുറമെ ഇടനിലക്കാർ പണം തട്ടിയെടുക്കുന്നതായി പരാതി ഉയർന്നു. ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്മ, സാങ്കേതികമായ അറിവില്ലായ്മ, പാൻ കാർഡിനായി പേര് രജിസ്റ്റർ ചെയ്യുന്നതിലും മറ്റും നേരിടുന്ന പ്രായോഗിക തടസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി പേർക്ക് ബന്ധിപ്പിക്കൽ സാധ്യമായിട്ടില്ല.

ആധാറുമായി നിർബന്ധമായും പാൻ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ഇനിയും അറിയാത്തവരായി ഉൾഗ്രാമങ്ങളിലും മറ്റും നിരവധി പേരുണ്ട്. ഇക്കാര്യത്തിൽ വേണ്ടത്ര പ്രചാരണം കേന്ദ്രം നടത്തിയിട്ടുമില്ല. സമയപരിധി ഒരു വർഷംകൂടി നീട്ടണം എന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കൾ ഇരു സഭകളിലും ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്ര സർക്കാർ അനങ്ങിയിട്ടില്ല. പേരിനൊപ്പം ഇനിഷ്യൽ മാത്രമുള്ളവർക്ക് ഇപ്പോഴും പാൻ കാർഡ് കിട്ടിയിട്ടില്ല. ഇനിഷ്യൽ മിഡിൽ നെയിം ആയി വന്നാൽ മാത്രമാണ് അംഗീകരിക്കുക. പേരിന് മുമ്പോ ശേഷമോ ഇനിഷ്യൽ മാത്രമാണെങ്കിൽ ഇപ്പോഴും അപേക്ഷ പരിഗണിക്കുന്നില്ല.

Eng­lish Sum­ma­ry: PAN card-Aad­haar link
You may also like this video

Exit mobile version