Site iconSite icon Janayugom Online

പനവല്ലിയിലെ കടുവ കൂട്ടിലായി

tigertiger

കൂട് വെച്ചതിന്റെ ഏഴാംദിവസം പനവല്ലിയിൽ കടുവ കൂട്ടിലായി. വെള്ളിയാള്ച രാത്രി ഒൻപതോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കഴിഞ്ഞ 16‑നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുവെച്ചത്. മൂന്നാഴ്ച മുൻപാണ് പനവല്ലിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മേയ് 31- പുളിയ്ക്കൽ മാത്യുവിന്റെ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവിനെയാണ് കൊന്നത്. ജൂൺ 11‑ന് വരകിൽ വിജയന്റെ പശുക്കിടാവിനെയും പുളിയ്കൽ റോസയുടെ പശുവിനെയും കടുവ ആക്രമിച്ചു. പശുക്കിടാവ് അന്ന് തന്നെ ചത്തെങ്കിലും സാരമായി പരിക്കേറ്റ പശു പിറ്റേ ദിവസമാണ് ചത്തത്. കൂടുവെച്ച ശേഷം പ്രദേശത്ത് കടുവയുടെ ആക്രമണം ഉണ്ടായില്ല. എന്നാൽ പലയിടങ്ങളും പ്രദേശവാസികൾ കടുവയെ നേരിട്ട് കണ്ടിരുന്നു. വെറ്ററിനറി സർജൻ പരിശോധിച്ച ശേഷം കടുവയെ രാത്രി തന്നെ മറ്റിടത്തേക്ക് മാറ്റുമെന്ന് സൂചനയുണ്ട്.

You may also like this video

Exit mobile version