Site iconSite icon Janayugom Online

പഞ്ചപാണ്ഡവ ക്ഷേത്രദർശനം; 
സൗകര്യമൊരുക്കി കെഎസ്ആർടിസി

പഞ്ചപാണ്ഡവ ക്ഷേത്രദർശനത്തിനും ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കുന്നതിനും അവസരമൊരുക്കി കെഎസ്ആർടിസി. ആറന്മുള പള്ളിയോട സേവാസംഘവും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 13ന് തുടങ്ങിയ ആഘോഷ പരിപാടികൾ ഒക്ടോബർ രണ്ടിന് അവസാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടണം. ഫോൺ: 9447577111, 9847027060.

Exit mobile version