Site iconSite icon Janayugom Online

ബസില്‍ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍

ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍. ഡിഎംകെ നേതാവും നര്യാംപട്ട് പഞ്ചായത്ത് പ്രസിഡന്‍റുമായ ഭാരതിയാണ്(56) അറസ്റ്റിലായത്. ‍നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷ്മിയുടെ(50) പരാതിയിലാണ് ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജൂലൈ മൂന്നിന് കാഞ്ചീപുരത്ത് നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി. തമിഴ്നാട് സര്‍ക്കാരിന്‍റെ ബസിലായിരുന്നു യാത്ര. ബസ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ബാഗിലെ നാലുപവന്‍റെ മാല കാണാനില്ലെന്ന് വരലക്ഷ്മി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോയമ്പേട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കുകയും ഇതില്‍ നിന്നും വരലക്ഷ്മിയുടെ സമീപത്തിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഭാരതി കുറ്റം ഏറ്റു പറ​ഞ്ഞു. തിരുപ്പട്ടൂര്‍, വെല്ലൂര്‍, ആംബുര്‍, വൃദ്ധംപട്ട് സ്റ്റേഷനുകളിലായി ഭാരതിക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

Exit mobile version