Site icon Janayugom Online

പാരാലിമ്പിക്സ്; ബാഡ്മിൻ്റണില്‍ സുഹാസ് യതിരാജിന് വെള്ളി

ടോക്യോ പാരാലിമ്പിക്സിൽ ബാഡ്മിൻ്റണിലൂടെ സുഹാസ് യതിരാജിന് വെള്ളി. ഇന്ത്യയുടെ 18ആം മെഡലാളിത്. പുരുഷന്മാരുടെ വ്യക്തിഗത എസ്എൽ4 വിഭാഗത്തിലെ സ്വർണ മെഡൽ പോരിൽ ഫ്രാൻസിൻ്റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയ താരം വെള്ളിമെഡൽ നേടിയത്. എതിരാളി ടോപ്പ് സീഡ് താരമാണെങ്കിലും മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവച്ചാണ് യതിരാജ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കാൻ ഇന്ത്യൻ താരത്തിനു കഴിഞ്ഞു. എന്നാൽ അടുത്ത രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് ലൂക്കാസ് സ്വർണം നേടുകയായിരുന്നു. സ്കോർ 21–15, 17–21, 15–21എന്നിങ്ങനെയാണ്.

ENGLISH SUMMARY:Paralympics; Suhas Yati­raj wins sil­ver in badminton
You may also like this video

Exit mobile version