Site icon Janayugom Online

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി എം ബാലകൃഷ്ണൻ അന്തരിച്ചു

P M Balakrishnan

പറശിനിക്കടവ് മടപ്പുര ട്രസ്റ്റി & ജനറൽ മാനേജരായ പി.എം.ബാലകൃഷ്ണൻ (85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പി .എം ഗംഗാധരന്റെ നിര്യാണത്തെ തുടർന്നാണ് 2020ലാണ് ബാലകൃഷ്ണൻ ട്രസ്റ്റി& ജനറൽ മാനേജറായി ചുമതല ഏറ്റത്. കണ്ണൂർ ആഴീക്കലിലെ വസിതിയിൽ ആയിരുന്നു താമസം. ഭാര്യ കെ.പി. തങ്കം മക്കൾ ബിന്ദു (എസ് എൻ വിദ്യാമന്ദിർ കണ്ണൂർ) ഷൈജ (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), സന്ധ്യ (മുംബെ),വൃന്ദ,അനുപമ. മരുമക്കൾ സുധീർ, പ്രവീൺ, പ്രവീൺ (മുംബെ), വിജേഷ്, വികാസ്. സഹോദരങ്ങൾ പരേതരായ പി.എം.ഭാസ്ക്കരൻ മടയൻ പ്രൊഫ: പി.എം.ലക്ഷ്മണൻ.

മൃതദേഹം ശനിയാഴ്ച രാവിലെ 8.30 മണിയോടെ കണ്ണൂർ അഴീക്കലിലെ വസിതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പറശ്ശിനിമടപ്പുര തറവാട്ടിൽ എത്തിക്കും. സംസ്കാരം രാവിലെ 11.30 ന് തറവാട് ശ്മശാനത്തിൽ.

Eng­lish Sum­ma­ry: Parassiny Madap­pu­ra Trust P M Bal­akr­ish­nan passed away

Exit mobile version