ഉത്തര്‍പ്രദേശിലെ മഥുരയില്‍ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ആയുഷി ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതരജാതിയില്‍ പെട്ട യുവാവിനെ ആയുഷി വിവാഹം ചെയ്തതിനെ തുടര്‍ന്ന് അച്ഛന്‍ നിതേഷ് യാദവ് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഥുര പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ആയുഷിയുടെ മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിയ നിതേഷ് യാദവിനെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. വീട്ടുകാരെ അറിയിക്കാതെ ഛത്രപാല്‍ എന്ന യുവാവിനെ ആയുഷി വിവാഹം ചെയ്തിരുന്നതായും വീട്ടില്‍ രാത്രി വൈകിയെത്തുന്നത് പതിവായിരുന്നതായും നിതേഷ് യാദവ് പോലീസിന് മൊഴി നല്‍കി. തുടര്‍ന്നായിരുന്നു കൊലപാതകം.
English Summary: Parents arrested for murdering daughter
You may also like this video