നാഗ്പൂര്‍: ‘ദുർമന്ത്രവാദം’ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കൾ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെള്ളിയാഴ്ച രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം തകൽഘട്ട് പ്രദേശത്തെ ഒരു ദർഗയിൽ പോയിരുന്നു. തുടര്‍ന്ന് മകളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിച്ചതായി തോന്നിയതിനെ തുടര്‍ന്നാണ് ഇയാല്‍ ദുർമന്ത്രവാദം നടത്താൻ തീരുമാനിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളും അമ്മായിയും ചേർന്ന് രാത്രിയില്‍ മന്ത്രവാദം നടത്തുകയും, പെൺകുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. ബോധരഹിതയായി നിലത്തു വീണ കുട്ടി മരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ശനിയാഴ്ച പുലർച്ചെയോടെ പ്രതി കുട്ടിയെ ദർഗയിലേക്ക് കൊണ്ടുപോകുകയും, പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്.
English Summary: parents beat daughter to death in the name of black magic
You may also like this video