Site iconSite icon Janayugom Online

രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; 13വയസ്സുകാരി ആത്മഹത്യ ചെയ്തു

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്. 

രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദുഖത്തിലാണ് ഇത്തരം ഒരു പ്രവര്‍ത്തിയിലേക്ക് കുട്ടിയെ നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. 

സമാനമായി ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ അമ്മ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് 16കാരൻ കുന്നിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. 

Exit mobile version