Site icon Janayugom Online

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ചിക്കൻ അടിച്ചുമാറ്റി അധ്യാപകര്‍; സ്കൂളിലെത്തി പ്രതിഷേധിച്ച് മാതാപിതാക്കള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്ന ചിക്കൻ പീസുകള്‍ അധ്യാപകര്‍ അടിച്ചുമാറ്റുന്നതായി പരാതി. കൊല്‍ക്കത്തയിലെ മാള്‍ഡയിലെ ഒരു സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ചിക്കൻ കൊടുക്കുന്ന ദിവസം ഇതില്‍ നിന്ന് കാലുകളും നല്ല കഷ്ണങ്ങളുമെല്ലാം അധ്യാപകര്‍ മാറ്റി വയ്ക്കുന്നുവെന്നാണ് ആരോപണം.

നല്ല കഷണങ്ങള്‍ മാറ്റിവച്ച ശേഷം കുട്ടികള്‍ക്ക് കഴുത്തും കരളും ആമാശയവുമെല്ലാം നല്‍കുമെന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആരോപിക്കുന്നത്. പതിവായി ചിക്കൻ കൊടുക്കുന്ന ദിവസം കുട്ടികള്‍ നിരാശപ്പെട്ട് വീട്ടിലെത്തുകയും മാതാപിതാക്കളോട് പരാതിപ്പെടുകയും ചെയ്തതോടെ ഇവരെല്ലാം സ്കൂളിലെത്തി അധ്യാപകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ശേഷം ആറ് അധ്യാപകരെ മാതാപിതാക്കള്‍ സ്കൂളിലെ ഒരു മുറിക്കകത്ത് നാല് മണിക്കൂറോളത്തേക്ക് പൂട്ടിയിടുകയും ചെയ്തു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.

Eng­lish Sum­ma­ry: Par­ents Lock Up Teach­ers After They Kept Mid-Day Meal’s Chick­en Leg Pieces For Themselves
You may also like this video

Exit mobile version