പരിപ്പുവട തിന്നുവാനുണ്ടുപൂതി കൂട്ടിനു
കട്ടന്‍ ചായ ചേര്‍ന്നെന്നാലതിരുചിരം
പരിപ്പിനോടല്പം ഇഞ്ചിയും ഉള്ളിയും ചേര്‍ത്തു
മൊരിച്ചെന്നാല്‍ സ്വാദിഷ്ടവിഭവം
സാഹിത്യ വേദിയിലും ചര്‍ച്ചാവേളയിലും
ചൂടു പകരുന്നോനിവന്‍ പരിപ്പുവട
ചൂടനെന്നാകിലും അകത്തുചെന്നെന്നാല്‍
ഒരേമ്പക്കവുമിട്ട് സായൂജ്യവുമടഞ്ഞിടാം
സായാഹ്നവേളയിലും സവാരിയിലും
സമ്പുഷ്ടിയേകിടും ഈ വിഭവം
ഏകാന്തചിന്തയിലമരുന്നേരത്തും
ഏകനായ് തീരുന്നവേളയിലും
ആശ്വാസം പകരുര്‍ന്നിടും ഈ ചേരുവ
ഉന്മേഷദായകം ഉത്തേജകം
ഉല്ലാസവേളയില്‍ ഉദ്ബലകം
പണ്ടത്തെ ഓലടാക്കീസിനുള്ളില്‍
പ്രേംനസീര്‍ മെഗ സിനിമവേളയിലും
ഇടവേള നേരം ലഭിച്ചിരുന്ന
സമീകൃതാഹാരവും ഈ പരിപ്പുവട താന്‍
ഒന്നുരണ്ടെണ്ണമകത്തുചെന്നാല്‍
രാഷ്ട്രീയ ചര്‍ച്ചകള്‍ പൊടിപൊടിക്കും
രാഷ്ട്രമീമാംസകള്‍ പിറവികൊള്ളും
രാജ്യാന്തര ചര്‍ച്ചാവേളകളില്‍ പോലും
പരിപ്പുവടക്കുണ്ടല്ലോ പ്രസക്തിയേറെ
പരിപ്പുവടയില്‍ നിന്നതേ പിറവികൊള്‍വൂ
നൂതനാശയങ്ങള്‍ സൗഹൃദങ്ങള്‍!
താമസരെ ഇതു രാജസന്മാരാക്കും
രാജസന്മാരോ സാത്വിക ഭാവം പൂകും
പരിപ്പുവടയിലുണ്ടൊരു രാസത്വരത മനസ്സിനെ
ഉഴുതെടുത്തീടുമത് ഉര്‍വ്വരതമായ്