Site iconSite icon Janayugom Online

പാര്‍ലമെന്റ് ആക്രമണം: കീഴടങ്ങിയ മുഖ്യസൂത്രധാരൻ അധ്യാപകൻ

jhahjhah

ബുധനാഴ്ച പാർലമെന്റിന് അകത്തും പുറത്തുമായി നടന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ പ്രതി അധ്യാപകൻ. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝായാണ് കഴിഞ്ഞദിവസം രാത്രിയോടെ ഡല്‍ഹിയിലെത്തി കീഴടങ്ങിയത്. അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്ന് നേരത്തെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഝാ. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ക്ക് ഭഗത് സിങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്‌സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Par­lia­ment attack: Mas­ter­mind a teacher

You may also like this video

YouTube video player
Exit mobile version