Site iconSite icon Janayugom Online

പാര്‍ലമെന്റ് ആക്രമണം: ആസൂത്രകൻ ലളിത് ഝാ, പാര്‍ലമെന്റിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

attackattack

പാര്‍ലമെന്റില്‍ ലോക്സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ സഭയിലും പുറത്തും പ്രതിഷേധവും ആക്രമണവും നടത്തിയ സംഭവത്തില്‍ അതിക്രമം ആസൂത്രണം ചെയ്തത് അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. പാര്‍ലമെന്റിന് അകത്ത് ആക്രമണമുണ്ടായ സമയത്ത് ഇയാള്‍ പാര്‍ലമെന്റിന് വെളിയിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

നേരത്തെ അറസ്റ്റിലായ ഡി ​മ​നോ​ര​ഞ്ജ​നാണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ലളിത് ത്സായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. അതേസമയം, പാർലമെന്‍റിലെ സുരക്ഷാ വീഴ്ച ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം അറിയിച്ചു. അടിയന്തരപ്രമേയത്തിന് എംപിമാർ നോട്ടീസ് കൊടുത്തു.

ചേം​ബ​റി​ലേ​ക്ക് ചാ​ടി​യ​ത് മൈ​സൂ​രു സ്വ​ദേ​ശി ഡി. ​മ​നോ​ര​ഞ്ജ​നും (34) ല​ക്നൗ സ്വ​ദേ​ശി സാ​ഗ​ർ ശ​ർ​മ​യും (26) എ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് പ​രി​സ​ര​ത്ത് ക​ള​ർ​സ്പ്രേ ഉ​പ​യോ​ഗി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​തി​ന് പി​ടി​യി​ലാ​യ​ത് ഹ​രി​യാ​ന​യി​ലെ ജി​ൻ​ഡ് സ്വ​ദേ​ശി നീ​ലം ദേ​വി​യും (42) മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ലാ​ത്തൂ​ർ സ്വ​ദേ​ശി അ​മോ​ൽ ഷി​ൻ​ഡെ (25)യു​മാ​ണ്. ഇ​വ​ർ​ക്കു പു​റ​മേ ഗു​ഡ്ഗാ​വി​ൽ നി​ന്ന് വി​ക്കി ശ​ർ​മ എ​ന്ന യു​വാ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ആ​റാ​മ​നായ ല​ളി​ത് ഝാ​യ്ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തുടരുകയാണ്.

സന്ദര്‍ശക ഗാലറിയില്‍ ഏകദേശം 40 ഓളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സഭാ നടപടികള്‍ വീക്ഷിച്ചിരുന്ന രണ്ടുപേര്‍ പെട്ടെന്ന് പ്രതിഷേധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Par­lia­ment attack: Mas­ter­mind Lalit Jha, tight secu­ri­ty out­side Parliament

You may also like this video

Exit mobile version