Site iconSite icon Janayugom Online

സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടും ; നിര്‍മ്മലാ സീതാരാമന്‍

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്‍. ബജറ്റില്‍ വസ്ത്രത്തിനും വിലകൂടും. ഇലക്ട്രിക് കിച്ചന്‍, ഹീറ്റ് കോയില്‍, ക്യാമറ എന്നിവയ്ക്കും വില കുറയും. മൊബൈലിനും ടീവിക്കും വിലകുറയും. സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ് പ്രഖ്യാപനം.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ കേന്ദ്രസര്‍ക്കാര്‍ ബജറ്റിലുള്ളത്. കാര്‍ഷിക വായ്പയ്ക്ക് 20 ലക്ഷം കോടി ബജറ്റ് വകയിരുത്തുന്നുണ്ട്. 2200 കോടിയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതിയും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ചോളത്തിനും റാഗിക്കും പ്രാധാന്യം നല്‍കുന്ന പദ്ധതിപ്രകാരം ഇന്ത്യയെ ലോകത്തിന്റെ ചോളം ഹബ്ബാക്കി മാറ്റുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരിക്കുന്നത്. ഭക്ഷ്യോത്പാദനത്തില്‍ രാജ്യത്തെ ഒന്നാമതെത്തിക്കും. അതിനായി ശ്രീ അന്ന പദ്ധതി നടപ്പിലാക്കും. എല്ലാ കര്‍ഷകര്‍ക്കും ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കുന്ന വന്‍കിട പദ്ധതികള്‍ നടപ്പിലാക്കും. കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക സൗകര്യം നടപ്പിലാക്കമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version