ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 13നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. അഡാനി വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നെന്ന് വിദേശത്തെ പരിപാടിക്കിടെ നടത്തിയ പരാമര്‍ശം രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷവും നിലയുറപ്പിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായി സ്തംഭിക്കുകയായിരുന്നു. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
രാവിലെ തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. രാവിലെ സമ്മേളിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ നിര്‍ത്തിവച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിയുകയാണുണ്ടായത്. ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി സ്പീക്കര്‍ നടത്തുന്ന ചായ സല്‍ക്കാരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ കക്ഷി എംപിമാര്‍ ദേശീയ പതാകയുമേന്തി പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ചുനടത്തി. സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷം, ഡിഎംകെ, എഎപി, ആര്‍ജെഡി, എസ്‌പി, ശിവസേന, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ദേശീയ പതാകാ മാര്‍ച്ച് നടന്നത്.
English Summary;Parliament was dissolved amid protests
You may also like this video