29 December 2025, Monday

Related news

December 28, 2025
December 27, 2025
December 27, 2025
December 23, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 10, 2025

പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ് പിരിഞ്ഞു

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 6, 2023 11:18 pm

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 13നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. അഡാനി വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നെന്ന് വിദേശത്തെ പരിപാടിക്കിടെ നടത്തിയ പരാമര്‍ശം രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷവും നിലയുറപ്പിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായി സ്തംഭിക്കുകയായിരുന്നു. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 

രാവിലെ തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. രാവിലെ സമ്മേളിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ നിര്‍ത്തിവച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിയുകയാണുണ്ടായത്. ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി സ്പീക്കര്‍ നടത്തുന്ന ചായ സല്‍ക്കാരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ കക്ഷി എംപിമാര്‍ ദേശീയ പതാകയുമേന്തി പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ചുനടത്തി. സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷം, ഡിഎംകെ, എഎപി, ആര്‍ജെഡി, എസ്‌പി, ശിവസേന, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ദേശീയ പതാകാ മാര്‍ച്ച് നടന്നത്. 

Eng­lish Summary;Parliament was dis­solved amid protests
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.