കോവിഡ് ബാധിക്കുന്ന മിക്കവരിലും ഗന്ധവും രുചിയും നഷ്ടപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. ഗന്ധം തിരിച്ചറിയാനുള്ള നാഡീ ഞരമ്പുകളിലെ കോശങ്ങളെ കൊറോണ വൈറസ് ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നാഡീഞരമ്പുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാത്ത ഈ അവസ്ഥയെ ‘പരോസ്മീയ’ എന്നാണ് അറിയപ്പെടുന്നത്. മൂക്കിലേക്കുള്ള നാഡീഞരമ്പുകള്‍ പ്രവര്‍ത്തനം നടക്കാതെ വരുമ്പോഴാണ് ‘പരോസ്മിയ’ എന്ന അവസ്ഥ ഉണ്ടാവുന്നത്. കോവിഡ് ബാധിക്കുന്ന ഒട്ടുമിക്കവരിലും ഈ അവസ്ഥ ഉണ്ടാവാറുണ്ട്.
സ്ഥിരമായി കഴിക്കുന്ന ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളുടെയും ഗന്ധം ദുര്‍ഗന്ധമായി ആയിരിക്കും പലര്‍ക്കും അനുഭവപ്പെടുക. പലര്‍ക്കും കോവിഡ് മാറിയിട്ടും ഈ അവസ്ഥയില്‍ നിന്ന് മാറ്റമാല്ലാതെ തുടരുന്നതായി കാണുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രഫസര്‍ ഡോ ടി എസ് അനീഷ് പറഞ്ഞു.
സാധാരണയായി ശ്വാസകോശ അണുബാധ, ബ്രെയിന്‍ ട്യൂമര്‍, അപസ്മാരം തുടങ്ങിയ രോഗമുള്ളവര്‍ക്കാണ് പരോസ്മിയ ഉണ്ടാകാറുള്ളത്. കോവിഡ് ബാധിച്ച് രോഗമുക്തരായവരില്‍ പലര്‍ക്കും ഗന്ധം തിരിച്ചറിയാനുള്ള ശേഷി വളരെ വൈകിയാണ് ലഭിക്കുന്നത്. ചിലര്‍ക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുന്നു. നഷ്ടമായ ഗന്ധത്തെ ശരിയായി അനുഭവവേദ്യമാകാന്‍ മസ്തിഷ്കത്തെ പഠിപ്പിക്കുകയാണ് പഴയ അവസ്ഥയിലെത്താനുള്ള മാര്‍ഗം.
English Summary : Parosmia Increases in covid patients
You may also like this video :