Site iconSite icon Janayugom Online

പാർട്ട് ടൈം ജീവനക്കാരന്‍ കോടതിയില്‍ തൂങ്ങി മരിച്ചനിലയിൽ

jayaprakshjayapraksh

കോടതി മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ് ജയപ്രകാശാണ് (59) മരിച്ചത്.
ആലപ്പുഴ സിജെഎം കോടതിയിലെ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടിൽ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു. ജോലി പൂർത്തിയാക്കി രാവിലെ പത്തോടെയാണ് കോടതിയിലെ മുറിയിലെത്തിയത്. ഇയാൾ മുമ്പ് പലതവണയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ജിത. മക്കൾ: ആതിര, അനന്ദു. മരുമകൻ: ഗണേഷ്

Eng­lish Sum­ma­ry: Part-time employ­ee hanged in court

You may also like this video

Exit mobile version