Site iconSite icon Janayugom Online

ഹരിയാനയില്‍ പാകിസ്ഥാന്‍ മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; എയര്‍ ബെയ്സുകള്‍ തകര്‍ക്കാനുള്ള പാകിസ്ഥാന്‍ ശ്രമം തകര്‍ത്ത് ഇന്ത്യ

ഹരിയാനയിലെ സിര്‍സയില്‍ മിസൈലന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ലോഹഭാഗങ്ങള്‍ സുരക്ഷാസേന കണ്ടുക്കെട്ടി. ഫാത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡല്‍ഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം. ഈ ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നു. ജയ്സാല്‍മീരിലും, മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്ഥാന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. 

രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്ഥാന്‍ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും പാക് പ്രകോപനം തുടരുകയാണ്.ഒന്നിലധികം പാകിസ്ഥാന്‍ പോസ്റ്റുകൾ ഇന്ത്യൻ സൈന്യം അടിച്ച് തകർത്തു.

ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാന്റെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. 

Exit mobile version