രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി വിജയവാഡ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ ഇപ്റ്റയുടെയും പ്രോഗസീവ് റെെറ്റേഴ്സ് അസോസിയേഷ(പിഡബ്ല്യുഎ) ന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു.
വല്ലൂരു ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഎ ദേശീയ സെക്രട്ടറി സുഖദവസിങ് സീര്‍സ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ദേശീയ വെെസ് പ്രസിഡന്റ് ടി വി ബാലന്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബാലചന്ദ്രന്‍, വിനീഷ തിവാരി, ആര്‍ വി രാമറാവു എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
English Summary: Party Congress IPTA-PWA meet in Nagari
You may like this video also