Site iconSite icon Janayugom Online

”പാർട്ടി പുറത്താക്കിയാൾ പ്രവർത്തിക്കുന്നത് ശരിയല്ല”; രാഹുൽ മാങ്കൂട്ടത്തിനെതിരെ രമേശ് ചെന്നിത്തല

തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തുന്ന ലൈംഗികാരോപണ കേസിലെ ആരോപണ വിധേയൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന പുതിയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോയാണ് പുറത്തുവന്നത്. 

Exit mobile version