Site iconSite icon Janayugom Online

സിപിഐ വികസനത്തെ പിന്തുണയ്ക്കുന്ന പാർട്ടി: ബിനോയ് വിശ്വം

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അര്‍ത്ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സിപിഐയല്ല. ഹര്‍ജി കൊടുത്തയാള്‍ തന്നെ സിപിഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം. മൂല്യബോധം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version