Site iconSite icon Janayugom Online

ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ മര്‍ദിച്ചു: എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

flightflight

എയര്‍ഇന്ത്യയ്ക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് യാത്രക്കാരന്‍. യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ലണ്ടന്‍ ന്യൂഡല്‍ഹി എയര്‍ഇന്ത്യയ്ക്ക് വിമാനം ന്യൂഡല്‍ഹിയില്‍ ഇറക്കി. അക്രമാസക്തനായ യാത്രക്കാരന്‍ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഭവത്തില്‍ എയര്‍ ലൈൻ ഡല്‍ഹി എയര്‍പ്പോര്‍ട്ട് പോലീസിന് പരാതി നല്‍കുകയും,അനിയന്ത്രിതമായി പെരുമാറിയ യാത്രക്കാരനെ പോലീസിനു കൈമാറുകയും ചെയ്തു. 

തുടര്‍ന്ന് വിമാനത്തിന്റെ സമയം പുനഃക്രമീകരിച്ചു. വാക്കാലും രേഖാമൂലവുമുള്ള മുന്നറിയിപ്പുകളെ യാത്രക്കാരന്‍ അവഗണിച്ചു എന്നും വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അക്രമത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

യാത്രക്കാരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതായി എയര്‍ ഇന്ത്യ അറിയിച്ചു. 225 യാത്രക്കാരുമായി ഇന്ന് രാവിലെ ആറരയോടെയാണ് ഡല്‍ഹി ഇന്ധിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

Eng­lish Sum­ma­ry: Pas­sen­ger assaults cab­in crew mem­bers: Air India ground flight

You may also like this video

Exit mobile version