Site iconSite icon Janayugom Online

കോട്ടയത്ത് കെ എസ് ആർ ടി സി ബസിനുള്ളിൽ യാത്രക്കാരൻ മരിച്ച നിലയിൽ

കെ എസ് ആർ ടി സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു ബസ്. കോട്ടയം ഡിപ്പോയിൽ ബസ് കയറിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version