Site icon Janayugom Online

പാസഞ്ചർ ട്രെയിനുകൾ ഓടിച്ചേക്കും; യാത്രാക്കൂലി കൂട്ടും

കോവിഡ് 19‑ന്റെ പശ്ചാത്തലത്തിൽ ഓട്ടം നിർത്തിവച്ച പാസഞ്ചർ തീവണ്ടികൾ പുനഃസ്ഥാപിക്കാൻ റയിൽവേ ഒരുങ്ങുന്നു. പക്ഷേ, യാത്രക്കൂലി കുത്തനെ കൂട്ടാൻ ആലോചിക്കുന്നതായാണ് വിവരം. 

കോവിഡിന്റെ പശ്ചാത്തലത്തിൽ സർവീസ് നിർത്തിവച്ച ബഹുഭൂരിപക്ഷം ട്രെയിനുകളും ഓടിച്ചു തുടങ്ങിയിട്ടും സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ മനഃപൂർവമായി വൈകിക്കുകയായിരുന്നു. അതേ സമയം, ആ വണ്ടികൾ എക്സ്പ്രസുകളാക്കി നിരക്കു വർദ്ധിപ്പിച്ച് കോവിഡ് ദുരിതത്തിനിടയിലും യാത്രക്കാരെ പിഴിയുകയും ചെയ്തിരുന്നു. ഈ കൊള്ളയ്ക്കെതിരെയും പാസഞ്ചറുകൾ പഴയപടി പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയും വിവിധ തലങ്ങളിൽ നിന്ന് എതിർപ്പും ആവശ്യവും ഉയർന്നെങ്കിലും അധികൃതർ കാതു കൊടുത്തതുമില്ല. 

ഇപ്പോൾ, സർക്കാർ ഓഫീസുകളും മറ്റും കൂടുതലായി തുറക്കുകയും കോളേജുകളും വിദ്യാലയങ്ങളും തുറക്കാൻ തീരുമാനമാവുകയും ചെയ്ത സാഹചര്യത്തിൽ, പാസഞ്ചർ വണ്ടികൾക്കു വേണ്ടിയുള്ള സമ്മർദ്ദം വീണ്ടും ശക്തമായപ്പോഴാണ്, സംസ്ഥാന സർക്കാര്‍ അനുമതി നൽകിയാൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാം എന്ന നിലപാടിലേക്ക് റയിൽവേ എത്തിയിരിക്കുന്നത്. എന്നാൽ, ഈ സന്നദ്ധത പ്രകടിപ്പിക്കലിനു പിന്നിൽ നേരത്തേ പാസഞ്ചർ വണ്ടികൾക്ക് ഈടാക്കിയിരുന്ന യാത്രക്കൂലി എക്സ്പ്രസിന്റെ നിരക്കിലേക്കുയർത്തി സാധാരണക്കാരെ കൊള്ളയടിക്കുന്നത് തുടരാനുള്ള ആലോചനയുമുണ്ടെന്നാണ് സൂചന.

ഈ രീതിയിൽ പാസഞ്ചറുകൾ ഓടിക്കാൻ തീരുമാനമായാൽത്തന്നെ മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് അവയുടെ എണ്ണം കുറയ്ക്കാനും റയിൽവേയില്‍ ആലോചനയുണ്ട്. 

Eng­lish Sum­ma­ry : pas­sen­ger trains may start to run but like­ly to increase fares

You may also like this video :

Exit mobile version