Site iconSite icon Janayugom Online

റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍: മുംബൈ വിമാനത്താവളത്തിന് നോട്ടീസയച്ച് വ്യോമയാന മന്ത്രാലയം

runwayrunway

യാത്രക്കാർ നിരത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇൻഡിഗോ എയര്‍ലൈന്‍സിനും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കൽ നോട്ടീസ് അയച്ച് വ്യോമയാന മന്ത്രാലയം.വിഷയത്തിൽ ഉടൻ വിശദീകരണം നൽകാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

നിശ്ചിത സമയത്ത് മറുപടി ലഭിച്ചില്ലെങ്കിൽ സാമ്പത്തിക പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇന്നലെ അർധരാത്രി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എല്ലാ മന്ത്രാലയ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന് രാവിലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. “സാഹചര്യം മുൻകൂട്ടി കാണുന്നതിനും വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും മുൻകൈയെടുക്കാത്തതിന് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യാത്രക്കാരുടെ സൗകര്യവും സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുക്കാതെയാണ് ഫ്ലൈറ്റ് ഓപ്പറേഷൻ നടന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഗോവ‑ഡൽഹി വിമാനം മഹാരാഷ്ട്ര തലസ്ഥാനത്തേക്ക് തിരിച്ചുവിട്ടതിന് ശേഷം മുംബൈ വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രക്കാർ അത്താഴം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്. ഞായറാഴ്ച വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുന്നതിന് മുമ്പ് ഏകദേശം 18 മണിക്കൂർ വൈകിയതായി യാത്രക്കാര്‍ പറയുന്നു. 

Eng­lish Sum­ma­ry: Pas­sen­gers eat­ing on run­way: Min­istry of Civ­il Avi­a­tion issues notice to Mum­bai airport

You may also like this video

Exit mobile version