Site iconSite icon Janayugom Online

പേയുടെ ലക്ഷണങ്ങളോടെ ഓടിക്കയറിയ നായ് മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി

ഓമല്ലൂർ കുരിശുംമൂട് ജംഗ്ഷനിലെ വീട്ടിലേക്ക് പേലക്ഷണങ്ങളോടെ ഓടിക്കയറിയ നായ് മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി . ഭീതിപരത്തിയ നായെ അവസാനം മയക്ക്മരുന്ന് വെച്ച് കുത്തിവെച്ച ശേഷം ഷെൽട്ടറിലേക്ക് മാറ്റി. പത്തനംതിട്ട ‑കൈപ്പട്ടൂർ റോഡിൽ കുരിശുംമൂടിന് സമീപമുള്ള തറയിൽ വീട്ട് വളപ്പിലേക്കാണ് ചൊവ്വാഴ്ച രാവിലെ 7.30 ഓടെ നായ് ഓടിക്കയറിയത്. ഈ സമയം വീട്ടിൽ അമ്മ തുളസിയും മകൻ ശ്രീകാന്തും മാത്രമെ ഉണ്ടായിരുന്നുള്ളു. വായിൽനിന്നും നുരയും പതയുമായി മുറ്റത്തേക്ക് ഓടിക്കിതച്ച് വന്ന നായെ കണ്ട് ഭയന്ന് തുളസീഭായി പെട്ടെന്ന് കതക് അടച്ച് വീട്ടിനുള്ളിലേക്ക് കയറി. ഉടൻ തന്നെ മകൻ ശ്രീകാന്ത് വീടിന്‍റെ ഗെയിറ്റ് അടച്ചതോടെ നായ് അവിടെ കുടുങ്ങി. വീട്ടുകാർ ഉടൻ വിവരം പൊലിസിലും പഞ്ചായത്ത് അധിക്യതരെയും അറിയിച്ചു. പൊലീസും അഗ്നിരക്ഷാേസനയും മ്യഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധിക്യതരും ഉടൻ സ്ഥലത്ത് എത്തി. എന്നാൽ നായക്ക് പേവിഷബാധയുണ്ടോ എന്ന്സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ ആശയക്കുഴപ്പത്തിലായി . നായ് ഇടക്കിടെ ബോധവസ്ഥയിലാകുകയും ചാടി എഴുന്നേൽക്കുകയും നിലത്ത് കിടന്ന് ഉരുളുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. ഇത് പേ ലക്ഷണങ്ങൾ കാണിക്കുന്നതായിരുന്നു. ലക്ഷണങ്ങൾ കണ്ട് നായയെ മയക്ക്മരുന്ന്കുത്തിവെച്ച് മയക്കിയ ശേഷം കൊക്കാത്തോട്ടിലുള്ള ഷെൽട്ടറിലേക്ക് കൊണ്ടുപോകാൻ മ്യഗസംരക്ഷണ വകുപ്പ് അധിക്യതർ തീരുമാനിച്ചു. അവശനായ നായെ െചങ്ങന്നൂരിൽ നിന്നും എത്തിയ ആരോ എന്ന സംഘടനയുെട പ്രതിനിധികൾ വല ഉപയോഗിച്ച് അതിനുള്ളിൽകുരുക്കി കിടത്തി . പിന്നീട് മയക്കുമരുന്ന്കുത്തിവെച്ച് മയക്കിയശേഷം മ്യഗസ്നേഹിയായ കോന്നി സ്വദേശിയുടെ നേത്യത്വത്തിൽ കൊക്കാത്തോട്ടിലെ നായ്ക്കളുടെ ഷെൽട്ടറിലേക്ക് കൊണ്ടുപോയി. പത്ത് ദിവസം നായെ കൊക്കാത്തോട്ടിലെ ഷെൽട്ടറിൽ നിരീക്ഷിക്കും. അതിനുളളിൽ നായ് ചത്താൽ പേവിഷബാധയാണന്ന് കണ്ടെത്തും. പേലക്ഷണങ്ങേളാടെ വീട്ടുമുറ്റത്ത് നായ്കുടുങ്ങിക്കിടക്കുന്നതറിഞ്ഞ് നിരവധി ആളുകൾ പ്രദേശത്ത് തടിച്ച് കൂടി. പത്തനംതിട്ട ‑കൈപ്പട്ടൂർ റോഡിൽ ഓമല്ലൂർ ഭാഗത്ത് മണിക്കൂറോളം ഗതാഗതകുരുക്കും അനുഭവപൈട്ടു . പൊലീസ് നന്നേ പാടുപെട്ടാണ് ഗതാഗതകുരുക്ക് നിയന്ത്രിച്ചത് . 11.45 ഓടെയാണ് നായയെ ഓമല്ലൂരിൽ നിന്നും കൊണ്ടുപോയത്. അതു വരെ വലിയ തിരക്കാണ് അവിടെ അനുഭവപൈട്ടത്. 

Eng­lish Sum­ma­ry: Pathanamthit­ta on stray dog fear

You may also like this video

Exit mobile version