Site icon Janayugom Online

പത്തനംതിട്ടക്കാരുടെ സ്വന്തം മോഹല്‍ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വിണ്ടും ജില്ലയില്‍

mohanlal

പത്തനംതട്ടക്കാരുടെ സ്വന്തം മോഹന്‍ ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വിണ്ടും ജില്ലയില്‍ ഷൂട്ടിംഗിനായി എത്തി. ഇലന്തൂരിലെ സ്വന്തം വീട്ടിലും ബന്ധു വീട്ടിലും നിരന്തരം എത്തുമായിരുന്നു മോഹന്‍ലാല്‍ ‚പത്തനംതിട്ടയില്‍ ഷൂട്ടീംഗ് ലൊക്കേഷനിലേക്ക് എത്തുന്നത് 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അപ്പു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അടൂരിലെത്തുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസം രാത്രി പമ്പയ്ക്കടുത്ത് ചാലക്കയത്താണ് നടന്നത്. ഞായറാഴ്ച രാത്രി എട്ടിന് തുടങ്ങിയ ഷൂട്ടിങ് തീർന്നപ്പോഴേക്കും തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയായി.

പത്തനംതിട്ട മാത്തൂർ സ്വദേശിയായ പ്രമുഖ നിർമ്മാതാവ് എം.രഞ്ജിത്താണ് നിർമിക്കുന്നത്. സംവിധാനം തരുൺ മൂർത്തി. റാന്നിയിലെ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു മലയോരഗ്രാമവും അവിടുത്തെ മനുഷ്യരുടെ ജീവിതവും കേന്ദ്രീകരിച്ചുള്ള സിനിമയാകുമിത്. റാന്നിയാണ് കഥാപശ്ചാത്തലമെങ്കിലും ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത് തൊടുപുഴയിലാണ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ ചാലക്കയത്ത് മാത്രമാണ് ചിത്രീകരണം നടന്നത്. 60 ദിവസത്തോളം ഷൂട്ടിങ് തീരുമാനിക്കപ്പെട്ടിട്ടുള്ള ചിത്രത്തിന്റെ ചിലഭാഗങ്ങൾ റാന്നിയിലും ചിത്രീകരിക്കാൻ സാധ്യതയുണ്ടെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നു.
34 വർഷം മുൻപ് 1990‑ൽ ‘അപ്പു’ സിനിമയുടെ ചിത്രീകരണത്തിനായി അടൂർ തട്ടയിൽ എത്തുന്നത്. അന്ന് പന്തളം തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന കുറേ സ്ഥലങ്ങൾ ‘അപ്പു’ സിനിമയ്ക്ക് ലൊക്കേഷനായി. തട്ട മാമൂട് ജങ്ഷൻ ഒരു പ്രധാന ലൊക്കേഷനായിരുന്നു. ഒപ്പം ഈ പ്രദേശങ്ങളുടെയൊക്കെ ഗ്രാമഭംഗി വളരെ മനോഹരമായി സിനിമയിൽ വന്നിട്ടുണ്ട്. അന്ന് മോഹൻലാൽ ഷൂട്ടിങ്ങിനെത്തുന്നത് വലിയ വാർത്തയായിരുന്നുവെന്ന് ഇവിടെയുള്ളവർ ഓർത്തെടുക്കുന്നു. 1985 ല്‍ പുറത്തിറങ്ങിയ ഐ വി ശശിയുടെ ചിത്രമായ കരിമ്പിന്‍പൂവിനക്കരെയും പത്തനംതിട്ടയിലെമണ്ണാറാകുളഞ്ഞിലും പന്തളത്തുമായി ചിത്രീകരിച്ചത്. 

2008‑ൽ പുറത്തിറങ്ങിയ ‘മാടമ്പി’ എന്ന സിനിമ. പൂർണമായും പത്തനംതിട്ട ജില്ലയിലെ കഥാ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു എന്നാല്‍ പാലക്കാട് ജില്ലയിലാണ് ഷൂട്ട് ചെയ്തത്. പത്തനംതിട്ടയാണെന്ന് കാണിക്കാൻ വരിക്കാശ്ശേരി മനയുടെ മുന്നിൽ റബ്ബർ ഷീറ്റ് ഉണക്കാനിട്ട രംഗമുള്ള ഒരേയൊരു സിനിമയും ഇതുതന്നെ. പൂർണമായും പത്തനംതിട്ട ജില്ലയിൽ ഷൂട്ട് ചെയ്ത ഒരു മോഹൻലാൽ ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല.

Eng­lish Sum­ma­ry: Pathanamthit­ta’s own mohal­lal after a long time in Win­dum district

You may also like this video

Exit mobile version