കര്‍ണാടക നിയമസഭാ തെരഞെടുപ്പില്‍മത്സരിക്കുന്ന മുഖ്യമന്ത്രി ബസരാജബൊമ്മക്ക് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി,പുതിയ ആളിനെപാര്‍ട്ടി നിശ്ചയിച്ചു. മത്സരം കൂടുതല്‍ശക്തമാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധിക്ക് ഒരു ദിവസം മുമ്പ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതിലൂടെ കോണ്‍ഗ്രസ് ബിജെപി പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശമാണുള്ളത്. ഹവേരി ജില്ലയിലെ ഷിഗ്ഗാവ് മണ്ഡലത്തിലാണ് ബൊമ്മ മത്സരിക്കുന്നത്. യാസിർ അഹമ്മദ് ഖാൻ പത്താനെയാണ് കോണ്‍ഗ്രസ് ഇവിടെ ബൊമ്മയെ നേരിടാനായി കളത്തിലിറക്കിയിരിക്കുന്നത്. അഞ്ജുമാൻ‑ഇ-ഇസ്ലാം ഹുബ്ബള്ളി-ധാർവാഡ് പ്രസിഡന്റായ മുഹമ്മദ് യൂസഫ് സവനൂരിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
English Summary:
Pathane raised a heavy bar for Bomma
You may also like this video: