Site iconSite icon Janayugom Online

നടന്‍ പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി എൻഡിഎ വിട്ടു

നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

ടിഡിപി — ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവൻ കല്യാൺ പറഞ്ഞു. രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്‍റെ അന്ത്യമടുത്തെന്നും പവൻ കല്യാൺ പറഞ്ഞു.

ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ വലിയ പ്രതിഷേധമാണ് പവന്‍ കല്യാണ്‍ ഉയര്‍ത്തിയത്. ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന്‍ കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു.

Eng­lish Sum­ma­ry: Pawan Kalyan’s Jana Sena Par­ty walks out of NDA-alliance
You may also like this video

Exit mobile version