കശ്മീരിൽ ബോംബാക്രമണം നടത്തുമ്പോൾ സമാധാന ചർച്ച സാധ്യമല്ലെന്നും അതിർത്തി അശാന്തമാണെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള.
സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല.
അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും. പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

