Site iconSite icon Janayugom Online

പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കൊല്ലം തേനി ദേശീയ പാതയിൽ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുന്നയാളാണ് ശങ്കരപാണ്ഡ്യൻ. റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

Exit mobile version