ജില്ലാക്കോടതി പാലത്തിനുസമീപം കാൽനട യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരവുകാട് വാർഡ് അഭയഭവനത്തിൽ രവീന്ദ്രൻ നായർ (87) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് സംഭവം. നിർത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്രൻ നായരെ ഇടിച്ചിട്ടശേഷം ബസ് നിർത്താതെ പോയവിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി രവീന്ദ്രൻ നായരെ ജീപ്പിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പൊയ ബസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടി. വിമുക്തഭടനായ രവീന്ദ്രൻ നായർ സൈനിക ബോർഡിൽ പെൻഷൻ ആവശ്യത്തിനായി പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
കാൽനട യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു

